17 February, 2021 06:24:10 PM


കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം; വധൂവരന്മാര്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടു



പത്തനാപുരം : വിവാഹശേഷം മടങ്ങവേ വധൂവരന്മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌ തലകീഴായി മറിഞ്ഞു. വധൂവരന്മാര്‍ ഉള്‍പ്പെടെ കാറുകളിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ അത്‌ഭുതകരമായി രക്ഷപ്പെട്ടു.

മാങ്കോട്-പത്തനാപുരം പാതയില്‍ ഉടയന്‍ചിറയിലായിരുന്നു അപകടം. ഇരു വാഹനങ്ങള്‍ക്കും കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K