16 February, 2021 01:41:22 PM


സാരിയുടുത്ത് സദ്യ കഴിച്ച് സണ്ണി ലിയോണ്‍; ഒപ്പം ഭർത്താവ് ഡാനിയേലും മക്കളും



തിരുവനന്തപുരം: മലയാളി മങ്കയായി അണിഞ്ഞൊരുങ്ങി ഭർത്താവ് ഡാനിയേൽ വെബറിനും മക്കളായ നിഷ, അഷർ, നോവ എന്നിവർക്കൊപ്പം ഇരുന്ന് സദ്യ കഴിച്ച് നടി സണ്ണി ലിയോണ്‍. ഒരു സ്വകാര്യ ചാനല്‍  പരിപാടിക്കായി  ഒരു മാസം നീളുന്ന ഇടവേളയില്‍ കേരളത്തിലെത്തിയതാണ് സണ്ണിയും കുടുംബവും.



തിരുവനന്തപുരത്തെ റിസോർട്ടിലാണ് ഇവരുടെ താമസം. പ്രിയതാരത്തെ കേരളീയവേഷത്തില്‍ കണ്ട് ഞെട്ടിയ റിസോര്‍ട്ടിലെ ജീവനക്കാരും മറ്റും ഇവരോടൊപ്പം ഫോട്ടോഷൂട്ട് നടത്താനും ഈയവസരം പ്രയോജനപ്പെടുത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K