15 February, 2021 09:27:06 PM
പേരൂര്‍ റോഡില്‍ ഇന്ന് വീണ്ടും അപകടം: കാര്‍ തകര്‍ന്നു; ആളപായമില്ല
പേരൂര്‍ റോഡില്‍ ഇന്ന് വീണ്ടും അപകടം: കാര്‍ തകര്‍ന്നു; ആളപായമില്ല http://www.kairalynews.com/news/29672

ഏറ്റുമാനൂര്‍: കഴിഞ്ഞ ദിവസം ചെറുവാണ്ടൂരില്‍ കാറിടിച്ച് വീട്ടമ്മ മരിച്ച അപകടത്തിനു പിന്നാലെ ഇന്ന് അതിനടുത്ത് തന്നെ മറ്റൊരപകടം കൂടി. നിയന്ത്രണം വിട്ട കാര്‍ വീടിന്‍റെ മതിലില്‍ ഇടിച്ചായിരുന്നു അപകടം. കെഎന്‍ബി ഓഡിറ്റോറിയത്തിനു മുന്നിലൂടെയുള്ള വളവില്‍ നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത വീടിന്‍റെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്‍് സംഭവിച്ച അപകടത്തില്‍ കാറിന്‍റെ മുന്‍വശം തകര്‍ന്നുവെങ്കിലും ആളപായമില്ല.