13 February, 2021 09:55:59 PM


എംഎല്‍എ ഫണ്ടുപയോഗിച്ച് ശുദ്ധജല വിതരണ പദ്ധതി ഏറ്റുമാനൂര്‍ കിഴക്കേനടയിലും



ഏറ്റുമാനൂർ: അഡ്വ.സുരേഷ് കുറുപ്പ് എം. എൽ. എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചുള്ള ഏറ്റുമാനൂർ കിഴക്കേനട ശുദ്ധജല വിതരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. നഗരസഭയുടെ 33, 35 വാര്‍ഡുകളിലെ 150ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി.


കൃപാ റസിഡന്‍റ്സ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി എം.ആർ ബോസ് പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രശ്മി ശ്യാം, കൃപാ റസിഡന്‍റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് എ.ബി.ശ്രീകുമാർ അഷ്ടപദി,  പി.കെ.മോഹനൻ നായർ, വി.എ.വിക്രമദാസ്, എസ്.ഉണ്ണികൃഷ്ണൻ, പി.ജി.പരമേശ്വരൻ , സി.കെ.രഞ്ജൻ, കെ.ജി.ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K