11 February, 2021 08:46:30 PM


എറണാകുളത്ത് ഇന്ന് 632 പേര്‍ക്ക് കൊവിഡ്; 575 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ



കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 632 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 575 പേര്‍ക്കും രോഗം സമ്ബര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഒരു പോലിസ് ഉദ്യോഗസ്ഥനും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം, ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.


ഇന്ന് 669 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1214 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2115 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 22924 ആണ്. ഇന്ന് 86 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 74 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 10261 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്.


കളമശ്ശേരി മെഡിക്കല്‍ കോളജ് - 50, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 19, പള്ളുരുത്തി താലൂക്ക് ആശുപത്രി-8, പി വി എസ്- 64, ജി എച്ച്‌ മൂവാറ്റുപുഴ- 16, ഡി എച്ച്‌ ആലുവ-11, സഞ്ജീവനി 22, സിയാല്‍- 43, സ്വകാര്യ ആശുപത്രികള്‍ - 686, എഫ് എല്‍ റ്റി സികള്‍ - 171, എസ് എല്‍ റ്റി സി കള്‍- 224, വീടുകള്‍- 8315 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9856 സാമ്ബിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K