11 February, 2021 02:47:57 PM


പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി സുരക്ഷിതനല്ല; പാലായിൽ കാപ്പനെ കൈവിടില്ല - പി.സി. ജോർജ്



പൂ‌ഞ്ഞാർ: പാലായിൽ മത്സരിച്ചാൽ, മാണി സി കാപ്പന് പിന്തുണ നൽകുമെന്ന് പി സി ജോർജ്. കാപ്പനില്ലെങ്കിൽ പാലായിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പി സി ജോർജ്ജ് പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇടതുമുന്നണിക്ക് അവിടെ തുടർഭരണം കിട്ടാൻ സാധ്യതയുണ്ടെന്നും പി സി ജോർജ്ജ് പറഞ്ഞു.


പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി പോലും സുരക്ഷിതനല്ല. മകൻ ഷോൺ ജോർജ്ജിനെ മത്സരിപ്പിക്കുന്നതിൽ തീരുമാനം ആയിട്ടില്ല. യുഡിഎഫിന് കോട്ടയത്ത് മുന്നേറാൻ ജനപക്ഷത്തിന്‍റെ പിന്തുണവേണമെന്നും പൂ‌ഞ്ഞാറിൽ കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച പി സി ജോർജ്ജ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K