11 February, 2021 01:31:09 PM


കോഴിക്കോട് നാദാപുരത്ത് മണ്ണുമാന്തി യന്ത്രം തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു



കോഴിക്കോട്: നാദാപുരത്തു മണ്ണുമാന്തി യന്ത്രം തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു. പെരുമുണ്ടച്ചേരിയിലെ വാഴയില്‍ ബാലനാണ് (60) മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ അരൂര്‍ - തണ്ണീര്‍പന്തല്‍ റോഡില്‍ കോട്ട് മുക്കിനടുത്താണ് അപകടം. വീട്ടില്‍നിന്ന് അരൂരിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ബാലനെ വടകര ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവാസിയും അരൂരിലെ അല്‍ ഖലീജ് പര്‍ദ സ്ഥാപനത്തിന്റെ പാര്‍ട്ണറുമാണ്. ഭാര്യ: നിഷിത. മക്കള്‍. നിധിന്‍ സോനു, ഹര്‍ഷ. മരുമകള്‍: അനുശ്രീ. സഞ്ചയനം ഞായറാഴ്ച.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K