10 February, 2021 07:55:12 PM


മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ നഴ്സ് കോവിഡ് ബാധിച്ച്‌ മരിച്ചു



മൂവാറ്റുപുഴ: ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച്‌ മരിച്ചു. ആവോലി പഞ്ചായത്ത് അംഗം രണ്ടാര്‍ കോട്ടപ്പുറത്ത് കെ കെ ശശിയുടെ ഭാര്യ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ആര്‍ ബി എസ് കെ നഴ്സ് സുലോചന (52) ആണ് മരിച്ചത്. കോവിഡ് അസുഖ ബാധിതയായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു ഇവര്‍. ഇതിനിടയിലാണ് ഇന്ന് രാവിലെ ഇവര്‍ മരിച്ചത്. എറണാകുളം മലയിടം തുരുത്ത് സ്വദേശിയാണ്. സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പെരുമ്ബാവൂര്‍ പൊതു ശ്മശാനത്തില്‍ നടന്നു. 



Share this News Now:
  • Google+
Like(s): 2.6K