09 February, 2021 06:16:00 PM


ഏറ്റുമാനൂരില്‍ തെരുവ് കച്ചവട സമിതി തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രിക 12 വരെ



ഏറ്റുമാനൂർ: നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന തെരുവ് കച്ചവട സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഫെബ്രുവരി 12 ന് വൈകുന്നേരം നാലു വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് പത്രിക നൽകേണ്ടത്. തെരുവ് കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വഴിയോര കച്ചവടം നിയന്ത്രിക്കുന്നതിനുമായാണ് സമിതി പ്രവർത്തിക്കുക. ഒൻപത് അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ഫോൺ: 9446930515



Share this News Now:
  • Google+
Like(s): 5.4K