07 February, 2021 04:07:47 PM


"സു​ധാ​ക​ര​ന് ഹി​സ്റ്റീ​രി​യ, ചെ​ന്നി​ത്ത​ല​യ്ക്ക് വ​ട്ട്..'; നേ​താ​ക്ക​ളെ പ​രി​ഹ​സി​ച്ച് മ​ന്ത്രി മ​ണി



തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ കെ. ​സു​ധാ​ക​ര​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി എം.​എം. മ​ണി. സു​ധാ​ക​ര​ന് ഹി​സ്റ്റീ​രി​യ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ത​ല​യ്ക്ക് സു​ഖ​മു​ള്ള​വ​ർ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ആ​ക്ഷേ​പി​ക്കി​ല്ലെ​ന്നും മ​ണി പ​റ​ഞ്ഞു.

തൊ​ഴി​ലെ​ടു​ത്താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ച്ഛ​ന്‍ ജീ​വി​ച്ച​തെ​ന്നും ഇ​പ്പോ​ള്‍ ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​വ​രെ പോ​ലെ മോ​ഷ്ടി​ച്ച​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച് നാ​ലു​വോ​ട്ട് ത​ട്ടാ​നു​ള്ള ത​ന്ത്ര​മാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്. ചെ​ന്നി​ത്ത​ല​യെ പോ​ലെ ത​ല​യ്ക്ക് വ​ട്ട് പി​ടി​ച്ച​വ​ർ അ​ല്ലാ​തെ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K