22 January, 2021 05:20:08 PM


ഏറ്റുമാനൂർ ഉൾപ്പെടെ കോട്ടയത്ത് ആറു കേന്ദ്രങ്ങളില്‍ കൂടി കോവിഡ് വാക്സിന്‍ വിതരണം



കോട്ടയം:‍ ജില്ലയിൽ നിലവിലുള്ള ഒന്‍പത് കേന്ദ്രങ്ങള്‍ക്കു പുറമെ ആറ് ആശുപത്രികളില്‍ കൂടി കോവിഡ് വാക്സിന്‍ വിതരണം ആരംഭിക്കും. ഇടമറുക്, തലയോലപ്പറമ്പ്, അറുനൂറ്റിമംഗലം, കടപ്ലാമറ്റം, പൈക, ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ സജ്ജമാക്കുക. 
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ അവസാന വട്ട പരിശോധനയ്ക്കുശേഷമായിരിക്കും ഈ  കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K