17 January, 2021 03:47:13 PM


രാജ്യത്ത് ഒറ്റ ദിവസം 15,144 കോവിഡ് കേസുകൾ: ആകെ രോഗികൾ 2,08826; കേരളം മുന്നിൽ


uploads/news/2021/01/455501/cccc.jpg


ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 15,144 കോവിഡ് കേസുകള്‍. മരണം 181. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത് 1.52 ലക്ഷം പേരാണ്.

കേരളത്തില്‍ 5960 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത്‌ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 40% വരും കേരളത്തിൽ നിന്നുള്ളതാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

17,170 പേര്‍ കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ കോവിഡ് മുക്തരായി.  1,05,57,985 യാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍. നിലവില്‍ 2,08826 പേര്‍ രോഗബാധിതരായി രാജ്യത്ത് തുടരുന്നുണ്ട്. 1,01,96,885 പേര്‍ ഇതിനോടകം രോഗമുക്തരായി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K