17 January, 2021 03:38:23 PM


കാബൂളിൽ സു​പ്രീം​കോ​ട​തി​യി​ലെ ര​ണ്ടു വ​നി​താ ജ​ഡ്ജി​മാ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി



കാ​ബൂ​ൾ: അ​ഫ്ഗാ​നിസ്ഥാനിൽ സു​പ്രീം​കോ​ട​തി​യി​ലെ ര​ണ്ടു വ​നി​താ ജ​ഡ്ജി​മാ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. കാ​ബൂ​ളി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ കോ​ട​തി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​ത്തി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും മ​റ്റ് പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നേ​രെ ന​ട​ക്കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഈ ​സം​ഭ​വ​ത്തെ കാ​ണു​ന്ന​ത്. രാ​വി​ലെ 8.30നാ​ണ് ഭീ​ക​ര​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. കൊ​ല്ല​പ്പെ​ട്ട ജ​ഡ്ജി​മാ​രു​ടെ പേ​ര് വി​വ​രം പു​റ​ത്തു വ​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം അ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു ഭീ​ക​ര സം​ഘ​ട​ന​ക​ളും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K