13 January, 2021 03:05:52 AM


ബംഗളുരു മയക്കുമരുന്ന്‌ കേസ്‌: വിവേക്‌ ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ അറസ്‌റ്റില്‍


uploads/news/2021/01/454494/c4.jpg


ചെന്നൈ: ബംഗളൂരു ലഹരിമരുന്ന്‌ കേസിലെ മുഖ്യപ്രതിയും നടന്‍ വിവേക്‌ ഒബ്‌റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആല്‍വ ചെന്നൈയില്‍ അറസ്‌റ്റില്‍.


മാസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന്‌ കഴിഞ്ഞദിവസമാണ്‌ ആദിത്യയെ കസ്‌റ്റഡിയിലെടുത്തത്‌.
കേസുമായി ബന്ധപ്പെട്ട്‌ സഞ്‌ജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവരടക്കം 12 പേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ്‌ ആല്‍വയുടെ മകനാണ്‌ ആദിത്യ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K