13 January, 2021 02:15:51 AM


കേ​ന്ദ്രം ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞ് വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണം: ഉ​മ്മ​ന്‍ ചാ​ണ്ടി



തി​രു​വ​ന​ന്ത​പു​രം: സു​പ്രീം കോ​ട​തി കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ സ്റ്റേ ​ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞ് ക​രി​നി​യ​മ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ഉ​മ്മ​ന്‍ ചാ​ണ്ടി. ഏ​ക​പ​ക്ഷീ​യ​മാ​യി വി​ദ​ഗ്ധ​സ​മി​തി​യെ നി​യ​മി​ച്ചും വീ​ണ്ടും കോ​ട​തി​യി​ലേ​ക്ക് ക​ര്‍​ഷ​ക​രെ വ​ലി​ച്ചി​ഴ​ച്ചും ഇ​നി​യും അ​വ​രെ ദ്രോ​ഹി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദ​ഗ്ധ സ​മി​തി​യം​ഗ​ങ്ങ​ള്‍ കാ​ര്‍​ഷി​ക നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രാ​ണ്. ക​ര്‍​ഷ​ക​ര്‍​ക്ക് സ്വീ​കാ​ര്യ​മാ​യ വി​ദ​ഗ്ധ സ​മി​തി​യാ​ണ് വേ​ണ്ട​ത്. ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി കൊ​ണ്ടു​വ​ന്ന നി​യ​മ​ത്തെ ക​ര്‍​ഷ​ക​ര്‍ ത​ന്നെ എ​തി​ര്‍​ക്കു​മ്പോ​ള്‍, ഇ​തു ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി​യു​ള്ള നി​യ​മ​മ​ല്ലെ​ന്നു വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


Share this News Now:
  • Google+
Like(s): 2.6K