09 January, 2021 12:36:53 PM


ജോസ് കെ. മാണി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു; പാലായില്‍ അങ്കം കുറിക്കും



കോട്ടയം: ജോസ് കെ. മാണി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു. രാജ്യസഭ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി. 


നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് മുന്നോടിയായാണ് രാജി പ്രഖ്യാപനപ്രഖ്യാപനമെന്ന് റിപ്പോർട്ട്. പാലാ സീറ്റിൽ നിന്ന് ജോസ് നിയമസഭയിലേക്ക് മൽസരിക്കുമെന്നാണ് വിവരം. അതേസമയം, കടുത്തുരുത്തിയിൽ  മൽസരിക്കണമെന്ന ആവശ്യം പാർട്ടി പ്രവർത്തകർ മുന്നോട്ടുവെച്ചിട്ടുണ്ട്. ജോസ് കെ. മാണിയുടെ രാജിവഴി ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് തന്നെ എൽ.ഡി.എഫ് നൽകുമെന്നാണ് വിവരം. ഗുജറാത്തിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പിനൊപ്പം ഈ സീറ്റിലും തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K