08 January, 2021 07:54:21 PM


ഏറ്റുമാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മധ്യവയ്കൻ മരിച്ച നിലയിൽ




ഏറ്റുമാനൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ  മൈതാനത്തെ സ്പോർട്സ് ഒഫിസ് മുറിയക്ക് സമീപം മധ്യവയ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ സ്കൂൾ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.


ഏറ്റുമാനൂരിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശിയായ 55 കാരനാണ് ഇയാളെന്നാണ് സംശയിക്കുന്നത്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K