08 January, 2021 07:43:36 PM


യുവജന കമ്മീഷന്‍ ഇടപെട്ടു; നഴ്സിന് കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം ലഭിച്ചു



കോട്ടയം:  വെട്ടിക്കുറച്ച ശമ്പളം ലഭിക്കുന്നതിനായി സ്വകാര്യ ആശുപത്രിയിലെ നഴ്സ് സംസ്ഥാന യുവജന കമ്മീഷന് നല്‍കിയ പരാതിയില്‍  പരിഹാരമായി. കമ്മീഷന്‍ നേരത്തെ നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ശമ്പള കുടിശിക പൂര്‍ണമായി കൊടുത്തുതീര്‍ത്തതായി ആശുപത്രി അധികൃതര്‍ ഇന്നലെ കോട്ടയത്തു നടന്ന കമ്മീഷന്‍റെ അദാലത്തില്‍ അറിയിച്ചു. ഇതു സംബന്ധിച്ച രേഖകകളും ഹാജരാക്കി. 


കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്സിലെ വിദ്യാർത്ഥികളുടെ ഇ ഗ്രാൻ്റ് സംബന്ധിച്ച പരാതികളും പരിഹരിച്ചു. നാട്ടകം ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച 14 പരാതികളില്‍ ആറെണ്ണത്തില്‍ തീര്‍പ്പായി. കമ്മീഷന്‍ അംഗങ്ങളായ പി.എ. സമദ്, വി. വിനിൽ, സെക്രട്ടറി ടി.കെ. ജയശ്രീ എന്നിവർ നേതൃത്വം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K