01 January, 2021 02:03:57 PM


ഹൈക്കോടതിയിലെ സീനിയർ ഗവ. പ്ളീഡര്‍ അംജദ് അലി അന്തരിച്ചു



കൊച്ചി: പ്രമുഖ അഭിഭാഷകനും ഹൈക്കോടതിയിലെ സീനിയർ ഗവ. പ്ളീഡറുമായ അംജദ് അലി അന്തരിച്ചു. പറവൂര്‍ നഗരസഭ മുൻ ചെയർമാന്‍ എന്‍ എ അലിയുടെയും പ്രൊഫ:റുഖിയ അലിയുടേയും മകനാണ്. ഭാര്യ:ഫാത്തിമ, മക്കൾ:അലീന, അമേയ. എറണാകുളം ആസ്റ്റർ മെഡിസിറ്റിയില്‍ ഇന്നു രാവിലെ 8.20ആയിരുന്നു അന്ത്യം. ഖബറക്കം ഇന്ന് വൈകീട്ട് 4 ന് വള്ളുവള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K