01 January, 2021 08:31:15 AM


ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തില്‍ എത്തിയിട്ടില്ലെന്ന് റിപ്പോർട്ട്‌



തിരുവനന്തപുരം: ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തില്‍ എത്തിയിട്ടില്ല. പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്ബിളുകളുടെ ഫലം വന്നപ്പോഴാണ് കേരളത്തിന് ആശ്വാസമായുള്ള റിപ്പോര്‍ട്ട്. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്ബിളുകളുടെ ഫലമാണ് വന്നത്. പരിശോധനയില്‍ പുതിയ തീവ്ര വൈറസ് സാമ്ബിള്‍ പരിശോധനയില്‍ കണ്ടെത്തിയില്ല.


ബ്രിട്ടനിലടക്കം ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടയുടനെ കേരളത്തില്‍ ജാഗ്രത വര്‍ധിപ്പിച്ചിരുന്നു. ബ്രിട്ടനില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ ആദ്യ ഘട്ടത്തില്‍ അയച്ച സാമ്ബിളുകളുടെ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K