30 December, 2020 06:36:22 PM


കോട്ടയത്ത്‌ 542 പുതിയ കോവിഡ് രോഗികള്‍: 537 പേർക്കും സമ്പര്‍ക്കം മുഖേന


കോട്ടയം: ജില്ലയില്‍  542 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 537 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ അഞ്ച് പേർ രോഗബാധിതരായി. പുതിയതായി 5579 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 


രോഗം ബാധിച്ചവരില്‍ 250 പുരുഷന്‍മാരും 242 സ്ത്രീകളും 50കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 517 പേർ രോഗമുക്തരായി. 6744 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ  50700 പേര്‍ കോവിഡ് ബാധിതരായി. 43820  പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12361 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം -70
ചങ്ങനാശേരി, കൂരോപ്പട - 24
എരുമേലി-23
കാഞ്ഞിരപ്പള്ളി - 22
ഏറ്റുമാനൂർ - 20
മണിമല - 19
പള്ളിക്കത്തോട് - 18
അതിരമ്പുഴ - 16
പുതുപ്പള്ളി, അയർക്കുന്നം - 15
വാകത്താനം-14
അകലക്കുന്നം -11
കിടങ്ങൂർ, തലയാഴം, പാമ്പാടി, മുളക്കുളം - 10
കുറവിലങ്ങാട്, ചെമ്പ്, വാഴപ്പള്ളി, കരൂർ, വെച്ചൂർ, ചിറക്കടവ്- 9
അയ്മനം, പാറത്തോട്, കടുത്തുരുത്തി - 8
നീണ്ടൂർ-7
കുമരകം, മണർകാട് - 6
മറവന്തുരുത്ത്, വൈക്കം, എലിക്കുളം, പാലാ- 5
പൂഞ്ഞാർ, കടപ്ലാമറ്റം, തീക്കോയി, വെള്ളാവൂർ, പനച്ചിക്കാട്, ഉദയനാപുരം, തലയോലപ്പറമ്പ്, മരങ്ങാട്ടു പിള്ളി - 4
ഞീഴൂർ, കാണക്കാരി, മീനച്ചിൽ, കങ്ങഴ, മുണ്ടക്കയം, ആർപ്പൂക്കര, വെളിയന്നൂർ - 3
തിരുവാർപ്പ്, നെടുംകുന്നം, കടനാട്, രാമപുരം, തിടനാട്, കൊഴുവനാൽ, കല്ലറ, കറുകച്ചാൽ, മാടപ്പള്ളി, വെള്ളൂർ, മീനടം, ടി.വി പുരം, പായിപ്പാട്, ഈരാറ്റുപേട്ട, മേലുകാവ് - 2
 ഉഴവൂർ, തൃക്കൊടിത്താനം, മൂന്നിലവ്, മുത്തോലി, തലപ്പലം, ഭരണങ്ങാനം, വിജയപുരം, വാഴൂർ, പൂഞ്ഞാർ തെക്കേക്കര - 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K