27 December, 2020 07:19:36 PM


പികെ ശശി എംഎല്‍എ വീണ്ടും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിലേക്ക്



പാലക്കാട്: പികെ ശശി എംഎല്‍എ വീണ്ടും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിലേക്ക്. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം ശശിയെ തിരിച്ചെടുക്കാന്‍ സംസ്ഥാന സമിതിയോട് ശുപാര്‍ശ ചെയ്തു.  


ഡിവൈഎഫ്‌ഐ വനിതാ നേതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് പികെ ശശിക്കെതിരെ പാര്‍ട്ടി നടപടി എടുത്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍റ് ചെയ്തത്. 2018 നവംബര്‍ 26 നാണ് ശശിക്കെതിരെ പാര്‍ട്ടി നടപടി വന്നത്. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞതോടെ 2019 ല്‍ ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ച്‌ എടുത്തിരുന്നു.



Share this News Now:
  • Google+
Like(s): 933