27 December, 2020 06:18:19 PM


കോട്ടയം ജില്ലയില്‍ ഇന്ന് 509 പേര്‍ക്ക് കോവിഡ്; 239 പേര്‍ രോഗമുക്തി നേടി



കോട്ടയം: കോട്ടയം ജില്ലയില്‍  509 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 504 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. പുതിയതായി 3862 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.  


രോഗം ബാധിച്ചവരില്‍ 251 പുരുഷന്‍മാരും 207 സ്ത്രീകളും 51 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 77പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 239 പേർ രോഗമുക്തരായി. 6578 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ  49131    പേര്‍ കോവിഡ് ബാധിതരായി. 42420  പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14356 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം -72

ചങ്ങനാശേരി -41

ഏറ്റുമാനൂർ - 40

പാലാ - 20

അകലക്കുന്നം -19 എരുമേലി, തലയാഴം-16

രാമപുരം-13

പായിപ്പാട് -12

വെളിയന്നൂർ, മണിമല, കൂരോപ്പട - 9

ഈരാറ്റുപേട്ട, വാഴപ്പള്ളി, കാഞ്ഞിരപ്പള്ളി, കിടങ്ങൂർ, പാമ്പാടി, ചിറക്കടവ്, തലയോലപ്പറമ്പ് - 8

ടി.വി പുരം, കാണക്കാരി, അതിരമ്പുഴ, കുറിച്ചി - 7

പാറത്തോട്, കറുകച്ചാൽ, അയർക്കുന്നം, മീനടം, മുളക്കുളം - 6

അയ്മനം, കല്ലറ, മീനച്ചിൽ - 5

തിടനാട്, മുത്തോലി, മുണ്ടക്കയം, മാടപ്പള്ളി, നീണ്ടൂർ, മണർകാട്, ഉദയനാപുരം, കങ്ങഴ, പുതുപ്പള്ളി, വെള്ളൂർ - 4

വൈക്കം, എലിക്കുളം, വെച്ചൂർ, പൂഞ്ഞാർ, ഉഴവൂർ, കടപ്ലാമറ്റം, വാകത്താനം, ഞീഴൂർ, മരങ്ങാട്ടുപിള്ളി, തൃക്കൊടിത്താനം, വെള്ളാവൂർ, തീക്കോയി, കരൂർ, മറവന്തുരുത്ത് - 3

കുറവിലങ്ങാട്, കടനാട്, വാഴൂർ, പള്ളിക്കത്തോട്, മാഞ്ഞൂർ, കുമരകം, കടുത്തുരുത്തി - 2 

ചെമ്പ്, വിജയപുരം, കൊഴുവനാൽ, ഭരണങ്ങാനം, തലപ്പലം, പനച്ചിക്കാട്, ആർപ്പൂക്കര, പൂഞ്ഞാർ തെക്കേക്കര- 1



Share this News Now:
  • Google+
Like(s): 2.6K