21 December, 2020 10:30:06 AM


കോവിഡ് : പാല മരിയാ സദനിൽ ഒരാൾ കൂടി മരിച്ചു



പാലാ : പാല മരിയാ സദനിൽ  ഒരാൾ കൂടി കോവിഡ്  ബാധിച്ചു മരിച്ചു. മേലുകാവ് സ്വദേശിയും 52-കാരനുമായ ഗിരീഷ് ആണ്  ഇന്ന് രാവിലെ മരിച്ചത്. രോഗികളുടെ എണ്ണം 380 ആയി ഉയർന്ന
മരിയ സദൻ ഇന്നു തന്നെ  കോവിഡ് ചികിത്സാ കേന്ദ്രമാക്കിയേക്കും.


ജോസ് കെ. മാണി എം. പി., മാണി. സി. കാപ്പൻ എം. എൽ. എ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ- പോലീസ് റവന്യൂ - ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്ന് രാവിലെ ചേർന്നു. അന്തേവാസികൾക്കായി ഓടി നടന്നു വലഞ്ഞ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫിനും മൂക്കടപ്പും, ശാരീരിക അസ്വസ്ഥതകളും. കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ അടിയന്തര ജാഗ്രത ഉറപ്പാക്കുന്നതിനായി പാലാ ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം മരിയ സദനിൽ എത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K