18 December, 2020 08:07:34 AM


കൊ​ക്ക​ക്കോ​ള ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​ വി​ടു​ന്നു; ജോലി നഷ്ടപെടുന്നത് ആയിരക്കണക്കിന് ആളുകൾക്ക്



ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ് മ​ഹാ​മാ​രി വി​ൽ​പ്പ​ന​യെ ബാ​ധി​ച്ച​തോ​ടെ കൊ​ക്ക​ക്കോ​ള ക​ന്പ​നി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ പി​രി​ച്ചു​വി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2,200 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നാ​ണ് ശീ​ത​ള​പാ​നീ​യ വി​പ​ണി​യി​ലെ ഭീ​മ​ൻ ക​ന്പ​നി തീ​രു​മാ​നി​ച്ച​ത്.

അ​മേ​രി​ക്ക​യി​ൽ മാ​ത്രം 1,200 പേ​ർ​ക്കാ​ണ് ജോ​ലി ന​ഷ്ട​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഈ ​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ജൂ​ണ്‍ വ​രെ​യു​ള്ള സാ​ന്പ​ത്തി​ക പാ​ദ​ത്തി​ൽ കൊ​ക്ക​ക്കോ​ള വി​ൽ​പ്പ​ന​യി​ൽ 28 ശ​ത​മാ​നം ഇ​ടി​വാ​ണ് ഉ​ണ്ടാ​യ​ത്. 7.2 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ വി​ൽ​പ്പ​ന​യാ​ണ് ഈ ​സ​മ​യ​ത്ത് ന​ട​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K