17 December, 2020 11:24:47 AM


ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ തോ​ൽ​വി: കെ​പി​സി​സി​യു​ടെ രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് മാ​റ്റി



തി​രു​വ​ന​ന്ത​പു​രം: ക​ർ​ഷ​ക​സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​ള്ള കെ​പി​സി​സി രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് മാ​റ്റി. തി​രു​വ​ന​ന്ത​പു​രം ഡി​സി​സി​യാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ലി​യ തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ നേ​താ​ക്ക​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ർ​ച്ച് മാ​റ്റു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി യോ​ഗം വ്യാ​ഴാ​ഴ്ച ചേ​രാ​നി​രി​ക്കെ​യാ​ണു പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ൽ നേ​താ​ക്ക​ളെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണു പോ​സ്റ്റ​റു​ക​ൾ. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ലാ​ണു പോ​സ്റ്റ​റു​ക​ൾ.

സീ​റ്റ് വി​ൽ​ക്കാ​ൻ കൂ​ട്ടു​നി​ന്ന നേ​താ​ക്ക​ളെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നു പോ​സ്റ്റ​റു​ക​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ൻ​മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, ത​ന്പാ​നൂ​ർ ര​വി, ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ് എ​ന്നി​വ​രു​ടെ പേ​രു പ​റ​ഞ്ഞാ​ണു പോ​സ്റ്റ​റി​ലെ ആ​രോ​പ​ണ​ങ്ങ​ൾ. ഡി​സി​സി പി​രി​ച്ചു വി​ട​ണ​മെ​ന്നും പോ​സ്റ്റ​റി​ൽ ആ​വ​ശ്യ​മു​ണ്ട്.

കെ​പി​സി​സി ആ​സ്ഥാ​നം കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​ര​ത്തു വി​വി​ധ ഇ​ട​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. 100 അം​ഗ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ 10 സീ​റ്റ് മാ​ത്ര​മാ​ണു കോ​ണ്‍​ഗ്ര​സി​ന് നേ​ടാ​നാ​യ​ത്. ഇ​താ​ണു പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K