17 December, 2020 11:06:28 AM


വ​യ​ൽ​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​നു​നേ​രെ രാ​ത്രി​യി​ല്‍ ആ​ക്ര​മ​ണം



ക​ണ്ണൂ​ർ: വ​യ​ൽ​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​നു​നേ​രെ ആ​ക്ര​മ​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു പി​ന്നാ​ലെ ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പി​ൽ സു​രേ​ഷി​നു നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ത​ളി​പ്പ​റ​ന്പ് ന​ഗ​ര​സ​ഭ​യി​ലെ കീ​ഴാ​റ്റൂ​ർ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​യും സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ ഭാ​ര്യ​യു​മാ​യ ല​ത സു​രേ​ഷ് മ​ത്സ​രി​ച്ചി​രു​ന്നു. വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യം നേ​ടി​യ​തി​നു​പി​ന്നാ​ലെ ന​ട​ന്ന ആ​ഘോ​ഷ​പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണു ത​ന്നെ മ​ർ​ദി​ച്ച​തെ​ന്നു സു​രേ​ഷ് കീ​ഴാ​റ്റൂ​ർ പ​റ​ഞ്ഞു.

മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ സു​രേ​ഷി​നെ ത​ളി​പ്പ​റ​ന്പി​ലെ ലൂ​ർ​ദ് മാ​താ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പ്ര​തി​ക​ളാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K