14 December, 2020 05:13:11 PM


ഫ്‌ളാറ്റില്‍നിന്ന് ജോലിക്കാരി വീണുമരിച്ച സംഭവം: പൊലീസിനെ വിമര്‍ശിച്ച്‌ വനിതാ കമ്മിഷന്‍



തിരുവനന്തപുരം: കൊച്ചിയിലെ ഫ്ലാറ്റിലെ ആറാം നിലയില്‍ നിന്നും തമിഴ്‌നാട് സേലം സ്വദേശിനി കുമാരി (രാജകുമാരി ബി - 55) വീണ് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍. കുമാരിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു. കേസില്‍ പൊലീസിന് ഇതുവരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി.


കൊച്ചി നഗരമധ്യത്തിലെ ഫ്‌ളാറ്റിലായിരുന്നു കുമാരി ജോലി ചെയ്തിരുന്നത്. കുമാരി ജോലിചെയ്തിരുന്ന ഫ്ളാറ്റിലെ താമസക്കാരുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തും. കേസില്‍ പോലീസ് പുനരന്വേഷണം നടത്തണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസിന്‍റെ അന്വേഷണ ചുമതലയുള്ള എറണാകുളം സെന്‍ട്രല്‍ സി.ഐ.യോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്.




Share this News Now:
  • Google+
Like(s): 2.6K