14 December, 2020 10:03:07 AM


പള്ളിക്ക് സമീപം ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു



ന്യൂയോര്‍ക്ക്: പള്ളിക്ക് പുറത്ത് കരോള്‍ കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് സമീപം വെടിയുതിര്‍ത്തയാളെ പൊലീസ് വെടിവച്ചു കൊന്നു. ന്യൂയോര്‍ക്കില്‍ ഞായറാഴ്ചയാണ് സംഭവം. മാന്‍ഹട്ടനിലെ സെന്‍റ് ജോണ്‍ ദി ഡിവൈന്‍ കത്തീഡ്രലിന്‍റെ പുറത്ത് നടന്ന വെടിവയ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ ഡെര്‍മോട്ട് ഷിയ പറഞ്ഞു.


അക്രമിക്ക് നേരെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പതിനഞ്ചോളം തവണ വെടിയുതിര്‍ത്തിട്ടുണ്ട്. ഇയാള്‍ സംഭവ സ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. അക്രമിയില്‍ നിന്ന് രണ്ട് തോക്കുകളും കത്തികളും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 'ആരെയും ലക്ഷ്യം വയ്ക്കാതെയായിരുന്നു അയാള്‍ വെടിയുതിര്‍ത്തത്. എന്നെ വെടിവയ്ക്കുക, എന്നെ കൊല്ലുക എന്ന് അക്രമി അക്രോശിക്കുന്നുണ്ടായിരുന്നു. പത്തോളം തവണ അയാള്‍ വെടിയുതിര്‍ത്തു' -ദൃക്‌സാക്ഷി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K