04 December, 2020 08:48:54 AM


സൈ​ക്കോ കി​ല്ല​ർ എ​ന്ന കൊ​ല​യാ​ളി​യെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു



ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ല​ത്തി​ൽ സൈ​ക്കോ കി​ല്ല​ർ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കൊ​ല​യാ​ളി​യെ ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സ് വ​ധി​ച്ചു. ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദ് സ്വ​ദേ​ശി​യാ​യ ദി​ലീ​പ് ദേ​വ​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 


വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ദേ​വ​ലി​നെ​തി​രെ ആ​റ് കൊ​ല​ക്കേ​സു​ക​ളാ​ണു​ള്ള​ത്. ര​ത്‌​ല​ത്തി​ൽ‌ ദേ​വ​ലും സം​ഘ​വും ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ന​വം​ബ​ർ 25 ന് ​ദി​പാ​വ​ലി ദി​വ​സം പ​ട​ക്കം​പൊ​ട്ടി​ച്ച് ആ​ളു​ക​ൾ ആ​ഘോ​ഷി​ക്കു​ന്ന സ​മ​യ​മാ​ണ് ദേ​വ​ൽ കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്. 


അ​ടു​ത്തി​ടെ കു​റ​ച്ച് സ്ഥ​ലം വി​റ്റ​താ​യും വീ​ട്ടി​ൽ പ​ണം സൂ​ക്ഷി​ച്ചി​രി​ക്കാ​മെ​ന്നും അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ര​ത്‌​ല​ത്തി​ലെ കു​ടും​ബ​ത്തെ കൊ​ള്ള​യ​ടി​ക്കാ​ൻ ദേ​വാ​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​മാ​യ​വ​ർ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളാ​ണ് ഇ​യാ​ൾ ക​വ​ർ​ച്ച ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സാ​ക്ഷി​ക​ൾ അ​വ​ശേ​ഷി​ക്കാ​തി​രി​ക്കാ​ൻ വീ​ട്ടു​കാ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ജൂ​ണി​ൽ ഒ​രു സ്ത്രീ​യെ​യും ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ദേ​വ​ലി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടുണ്ട്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K