30 November, 2020 06:15:19 PM


സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്; 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെ 2880 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 405 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 21 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.


33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റിവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 34689 സാമ്ബിളുകളാണ് പരിശോധിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K