30 November, 2020 07:18:55 AM


കൊച്ചിയില്‍ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു; 25 പേർക്ക് പരിക്ക്



കൊച്ചി:  പാലാരിവട്ടം ചക്കരപ്പറമ്പിൽ കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി രതീഷ് സുകുമാരനാണ് മരിച്ചത്. ഇരുപത്തിയഞ്ച് പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. വൈറ്റിലയിലാണ് അപകടമുണ്ടായത്. ബസ് മരത്തിലിടിച്ചാണ് അപകടം.


തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോയ ഡീലക്‍സ് ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ ബസ്സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി വീണു. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K