29 November, 2020 08:51:00 PM


സ്‌പെഷ്യല്‍ തപാല്‍ വോട്ട്; നടപടികള്‍ സ്ഥാനാര്‍ഥികള്‍ക്കും കാണാം



കോട്ടയം: കോവിഡ് ചികിത്സയിലും ക്വാറന്റയിനിലും കഴിയുന്നവര്‍ സ്‌പെഷ്യല്‍ തപാല്‍ വോട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സ്ഥാനാര്‍ഥികള്‍ക്ക് വീക്ഷിക്കാം. സ്ഥാനാര്‍ഥികളുടെ അഭാവത്തില്‍ ഏജന്റുമാരെ ഇതിനായി നിയോഗിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. സ്‌പെഷ്യല്‍ തപാല്‍ വോട്ട് നടപടികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള  സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ തയ്യാറാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. 


സ്‌പെഷ്യല്‍ ബാലറ്റ് സെല്‍ ഫോണ്‍ നമ്പരുകള്‍


കോവിഡ് ബാധിതരെയും ക്വാറന്റയിനില്‍ കഴിയുന്നവരെയും  കണ്ടെത്തി വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്ന നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിന്  കോട്ടയം കളക്ടറേറ്റിലെ സ്‌പെഷ്യല്‍ സെല്ലില്‍ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ബന്ധപ്പെടാം. ഫോണ്‍ നമ്പരുകള്‍: 0481-2584199, 2564399, 2302599, 2302399, 2566900, 2584600.










Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K