29 November, 2020 06:24:39 PM


കോട്ടയം ജില്ലയില്‍ 399 പുതിയ കോവിഡ് രോഗികള്‍; 393 പേർക്കും രോഗം സമ്പര്‍ക്കം മുഖേന




കോട്ടയം: ജില്ലയില്‍  399 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 393 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതില്‍  ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ   ആറു പേരും രോഗബാധിതരായി. പുതിയതായി 3535 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.  രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 173 സ്ത്രീകളും 47 കുട്ടികളും ഉള്‍പ്പെടുന്നു.


60 വയസിനു മുകളിലുള്ള 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 215 പേർ രോഗമുക്തരായി. 4413 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 35239 പേര്‍ കോവിഡ് ബാധിതരായി.  30780 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14513 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം -53
ചങ്ങനാശേരി - 32
വിജയപുരം - 17
അകലക്കുന്നം,ഏറ്റുമാനൂർ - 15
കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി - 14
പാമ്പാടി, പാലാ, മറവന്തുരുത്ത് - 12
ഈരാറ്റുപേട്ട - 11
എരുമേലി-9
തൃക്കൊടിത്താനം, വെച്ചൂർ - 8
വാകത്താനം, തിടനാട്, വെള്ളൂർ - 7
കോരുത്തോട്, തലയോലപ്പറമ്പ്, കുറിച്ചി - 6
മണർകാട്, കുമരകം, തലയാഴം, ചിറക്കടവ്- 5
ഭരണങ്ങാനം, കാണക്കാരി, മുത്തോലി, പനച്ചിക്കാട്, കുറവിലങ്ങാട്, കറുകച്ചാൽ, മേലുകാവ് - 4
മാഞ്ഞൂർ, കങ്ങഴ, തീക്കോയി, ആർപ്പൂക്കര, മണിമല,
കിടങ്ങൂർ, കരൂർ, നെടുംകുന്നം, തലപ്പലം, കൂരോപ്പട, മാടപ്പള്ളി,
പാറത്തോട്, വാഴപ്പള്ളി, പൂഞ്ഞാർ, മരങ്ങാട്ടുപിള്ളി, മീനച്ചിൽ, ടി.വി പുരം, രാമപുരം - 3
പള്ളിക്കത്തോട്, ചെമ്പ്, മൂന്നിലവ്, ഞീഴൂർ,
വാഴൂർ, മുളക്കുളം,  വെള്ളാവൂർ - 2
മീനടം, മുണ്ടക്കയം, അയ്മനം, പൂഞ്ഞാർ തെക്കേക്കര, തലനാട്, നീണ്ടൂർ, വെളിയന്നൂർ, വൈക്കം, അതിരമ്പുഴ, കടപ്ലാമറ്റം, എലിക്കുളം, ഉദയനാപുരം - 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K