26 November, 2020 09:41:27 AM


പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബാങ്ക് മാനേജർ മരിച്ചു; മാതാവ് ചികിത്സയിൽ തുടരുന്നു



പാലാ: ഏഴാച്ചേരിയിൽ ഗ്യാസ്  സിലിണ്ടർ ലീക്ക് ചെയ്ത് വിറകടുപ്പിൽ നിന്നും തീ പിടിച്ച് പൊള്ളലേറ്റ സെബിൻ (27) ഇന്നു പുലർച്ചെ മരണമടഞ്ഞു. വെട്ടുവയലിൽ കുടുംബാംഗവും എസ്. ബി. ഐ. പ്രവിത്താനം ശാഖയിൽ അസി. മാനേജരുമായിരുന്നു.  സെബിന് 80 ശതമാനം  പൊള്ളലേറ്റിരുന്നു. അമ്മ കുസുമവും  (67) പൊള്ളലേറ്റ് ചികിത്സയിലാണ്. നവംബർ 18ന് രാവിലെ ആയിരുന്നു അപകടം.



Share this News Now:
  • Google+
Like(s): 5.5K