17 November, 2020 11:22:43 AM


12-ാമ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി ഇ​ന്ന്; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കും



മോസ്കോ: റ​ഷ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 12-ാമ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി ഇ​ന്ന്. ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കും. മോ​ദി​ക്കു പു​റ​മേ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദ​മിർ പു​ടി​ൻ, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി​ൻ പിം​ഗ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സി​റി​ൽ റാ​മ​ഫോ​സ, ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജൈ​ർ ബൊ​ൽ​സൊ​നാ​രോ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.


ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് മോ​ദി​യും ഷി​ജി​ൻ പിം​ഗും ഒ​രേ വേ​ദി പ​ങ്കി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ഷാം​ഗ്ഹാ​യി ഉ​ച്ച​കോ​ടി​യി​ലും ഇ​രു രാ​ഷ്ട്ര ത​ല​വന്മാ​രും ഒ​ന്നി​ച്ച് പ​ങ്കെ​ടു​ത്തി​രു​ന്നു. ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യി​ലെ എ​ല്ലാ അം​ഗ​രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം പ​ര​മാ​ധി​കാ​ര​ത്തെ​യും പ്ര​ദേ​ശി​ക സ​മ​ഗ്ര​ത​യെ​യും ബ​ഹു​മാ​നി​ക്ക​ണ​മെ​ന്ന് മോ​ദി പ​റ​ഞ്ഞി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K