16 November, 2020 06:05:14 AM


വാം​കോ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ദു​ര​ന്തം വി​ത​ച്ച ഫി​ലി​പ്പീ​ൻ​സി​ൽ മ​ര​ണം 67 ആ​യി

ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്: ഫി​ലി​പ്പീ​ൻ​സി​ൽ മ​ര​ണം 67 ആ​യി


മ​നി​ല: വാം​കോ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ദു​ര​ന്തം വി​ത​ച്ച ഫി​ലി​പ്പീ​ൻ​സി​ൽ മ​ര​ണം 67 ആ​യി ഉ​യ​ർ​ന്നു. കൊ​ടു​ങ്കാ​റ്റി​നൊ​പ്പ​മു​ണ്ടാ​യ പേ​മാ​രി​യും മ​ണ്ണി​ടി​ച്ചി​ലു​മാ​ണ് വ​ൻ ദു​ര​ന്തം വി​ത​ച്ച​ത്. മ​ണ്ണി​ടി​ച്ചി​ലി​ൽ​പ്പെ​ട്ട​വ​രി​ൽ 12 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.


വെ​ള്ളി​യാ​ഴ്ച വീ​ശി​യ കൊ​ടു​ങ്കാ​റ്റ് കാ​ഗാ​യാ​ൻ മേ​ഖ​ല, ലു​സോ​ൺ ദ്വീ​പു​ക​ൾ, ത​ല​സ്ഥാന​മാ​യ മ​നി​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കൂ​ടു​ത​ൽ ദു​രി​തം. കൊ​ടു​ങ്കാ​റ്റി​നൊ​പ്പ​മു​ള്ള പേ​മാ​രി ഇ​വി​ട​ങ്ങ​ളി​ൽ പ്ര​ള​യ​ത്തി​നി​ട​യാ​ക്കി. 26,000 ഭ​വ​ന​ങ്ങ​ൾ ന​ശി​ച്ചു. ര​ണ്ട​ര കോ​ടി ഡോ​ള​റി​ന്‍റെ കൃ​ഷി​നാ​ശ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ട്ടാ​ള​വും പോ​ലീ​സും തീ​ര​ര​ക്ഷാ​സേ​ന​യും ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്നു.



Share this News Now:
  • Google+
Like(s): 2.6K