12 November, 2020 12:10:43 PM


'ഞാൻ ബെഡ് കണ്ടാൽ ഉറങ്ങിപ്പോകും, വിവാഹം 60 വയസ്സ് കഴിഞ്ഞ് മാത്രം' - ഇടവേള ബാബു




തൃശൂർ: ഇന്നും അവിവിവാഹിതനായി തുടരുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. ക്രോണിക് ബാച്ചിലര്‍ എന്ന്  സ്വയം വിശേഷിപ്പിക്കാറുള്ള ഇടവേള ബാബു 60 വയസ് കഴിഞ്ഞാല്‍ വിവാഹിതനാകണം എന്നാണ് നടൻ ബാലയുമായുള്ള അഭിമുഖത്തില്‍   പറഞ്ഞത്.


ഏകദേശം  അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക എന്നാണ് ഇടവേള ബാബു പറയുന്നത്, കൂടാതെ ബാച്ചിലര്‍ ലൈഫിന്റെ ഗുണങ്ങളെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതിയത്രേ. എനിക്കറിയാവുന്ന സുഹൃത്തുക്കള്‍ക്ക് എട്ടു മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരും പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ നുണ പറഞ്ഞ് മടുക്കും.


തനിക്ക് ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ  ഉറക്കം വരും. ഒരു ടെന്‍ഷനുമില്ല. എന്നാല്‍ പലര്‍ക്കും ഗുളിക വേണം അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം. കല്യാണം കഴിച്ചാല്‍ നമ്മള്‍ ചിന്തിക്കാത്ത വശങ്ങള്‍ വരെ കണ്ടെത്തുന്ന ആള്‍ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണെന്ന് ബാബുവിന്റെ അഭിപ്രായം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K