12 November, 2020 11:39:18 AM


ചെ​ന്നൈ​യി​ൽ മൂ​ന്നം​ഗ കു​ടും​ബ​ത്തെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി



ചെ​ന്നൈ: ചെ​ന്നൈ​യി​ല്‍ മൂ​ന്നം​ഗ കു​ടും​ബ​ത്തെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സോ​കാ​ര്‍​പേ​ട്ടാ​ണ് സം​ഭ​വം. ദാ​ലി ച​ന്ദ്(74), ഭാ​ര്യ പു​ഷ്പ ഭാ​യി(70), മ​ക​ന്‍ ശീ​ത​ള്‍(42) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും ഇ​വി​ടെ എ​ത്തി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. സോ​കാ​ര്‍​പേ​ട്ട് ത​ന്നെ​യാ​ണ് ഇ​വ​രു​ടെ മ​ക​ളും താ​മ​സി​ക്കു​ന്ന​ത്.


ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ എ​ത്തി​യ മ​ക​ള്‍ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​മാ​യി അ​ടു​പ്പ​മു​ള്ള ആ​രെ​ങ്കി​ലു​മാ​കാം കൃ​ത്യം ചെ​യ്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K