09 November, 2020 08:43:29 PM


കോവിഡ് ബാധിതര്‍ ഒരു കോടി പിന്നിട്ട് അമേരിക്ക ; മരണസംഖ്യയും കൂടുന്നു



വാഷിങ്ടണ്‍: കോവിഡ് ബാധിതരുടെ ഒരു കോടി കടക്കുന്ന ആദ്യ രാജ്യമായി അമേരിക്ക. ലോകത്തെ ആകെ കോവിഡ് കേസുകള്‍ അഞ്ച് കോടി പിന്നിട്ട അതെ ദിവസമാണ് അമേരിക്ക ഒരു കോടി കോവിഡ് കേസുകള്‍ പിന്നിട്ടതും. ഒരു കോടി കോവിഡ് കേസുകള്‍ പിന്നിടുന്ന ആദ്യ രാജ്യമായി അമേരിക്ക. വേള്‍ഡ് മീറ്റര്‍ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 10,288,480 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.


യുഎസ്സില്‍ നിലവില്‍ കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം തരംഗമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യ, ഫ്രാന്‍സ് തുടങ്ങി കോവിഡ് വ്യാപനം രൂക്ഷമായ രണ്ട് രാജ്യങ്ങളിലേതിനേക്കാള്‍ 29 ശതമാനം കൂടുതലാണ് ഈ കണക്കുകള്‍. 2,37,000 പേര്‍ ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ ദിവസമായി പ്രതിദിന കോവിഡ് മരണം ആയിരത്തിന് മുകളിലാണ്.


പ്രതിദിന മരണനിരക്ക് വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം 10 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്സില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ആദ്യമായി ഉണ്ടായ വര്‍ധനവാണ് ഇത്. പ്രതിദിനം ശരാശരി 105,600 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K