09 November, 2020 09:57:39 AM


ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പകർത്തി വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി ; യുവാവിനെതിരെ കേസ്

ലുധിയാന: കുളിമുറിയില്‍ ഒളിക്യാമറ വെച്ച്‌ ഭര്‍ത്താവ് തന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയുമായി ഭാര്യ. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന സമയത്ത്, താനറിയാതെ ബാത്ത്‌റൂമില്‍ ഒളി ക്യാമറ വെച്ച്‌ ഭര്‍ത്താവ് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും ഇരുപത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായും യുവതി പരാതിയില്‍ പറയുന്നു.


തന്റെ ദൃശ്യങ്ങളില്‍ ചിലത് വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് ആയി ഇയാള്‍ ഇട്ടെന്നും യുവതി ആരോപിക്കുന്നു. ഭര്‍ത്താവിന്റെ അമ്മയും അമ്മാവന്‍മാരും ഇതിനു പിന്നിലുണ്ടെന്ന് പരാതിയില്‍ യുവതി പറഞ്ഞു. നിലവില്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. പോലീസ് കേസ് രജിസ്റ്റർ cheyth അന്വേഷണം തുടങ്ങി.



Share this News Now:
  • Google+
Like(s): 5.4K