05 November, 2020 05:36:44 PM


കോട്ടയം ഒരുങ്ങുന്നു; 1512 ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍




കോട്ടയം: ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കേണ്ടത് 1512 ജനപ്രതിനിധികളെ. ജില്ലാ പഞ്ചായത്ത് -22, ബ്ലോക്ക് പഞ്ചായത്ത്-146, ഗ്രാമപഞ്ചായത്ത്-1140, മുനിസിപ്പാലിറ്റികള്‍-204 എന്നിങ്ങനെയാണ് കണക്ക്.


11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്‍പതിലും 13 ഡിവിഷനുകള്‍ വീതമാണുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ 15ഉം പാമ്പാടിയില്‍ 14ഉം ഡിവിഷനുകളുണ്ട്.  ഏറ്റവും കൂടുതല്‍ വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തുകള്‍ കാഞ്ഞിരപ്പള്ളിയും എരുമേലിയും പനച്ചിക്കാടുമാണ്. മൂന്ന് പഞ്ചായത്തുകളിലും 23 വാര്‍ഡുകള്‍ വീതമാണുള്ളത്.  അതിരമ്പുഴ രണ്ടാം സ്ഥാനത്തും (22) മുണ്ടക്കയവും വാഴപ്പള്ളിയും (21)മൂന്നാം സ്ഥാനത്തുമാണ്.


20 പഞ്ചായത്തുകളിൽ  13 വാര്‍ഡുകള്‍ മാത്രമാണുള്ളത്. ജില്ലയിലെ ആറു മുനിസിപ്പാലിറ്റികളിൽ കൂടുതല്‍ ഡിവിഷനുകളുള്ളത് കോട്ടയത്താണ്-52. വൈക്കത്തും പാലായിലുമാണ് ഏറ്റവും കുറവ്-26 വീതം.


ജില്ലയില്‍ ആകെ 2332 പോളിംഗ് ബൂത്തുകളുണ്ടാകും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ക്ക് 2079ഉം മുനിസിപ്പാലിറ്റികളില്‍ 253ഉം.  ഏറ്റവുമധികം ബൂത്തുകളുള്ള ഗ്രാമപഞ്ചായത്ത് വാഴപ്പള്ളിയാണ്. ഇവിടെ 50 ബൂത്തുകളാണുള്ളത്. മുനിസിപ്പാലിറ്റികളില്‍  101 പോളിംഗ് ബൂത്തുകളുള്ള കോട്ടയമാണ് മുന്നില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K