02 November, 2020 05:02:42 PM


ഫാക്ട് ചെക്ക് വിഭാഗം: ശ്രീറാം വെങ്കിട്ടരാമന്‍ പുറത്ത്; ബിജു ഭാസ്കരന്‍ പുതിയ അംഗം



തിരുവനന്തപുരം: പി.ആര്‍.ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്കരനാണ് പുതിയ അംഗം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K