27 October, 2020 08:55:19 PM


വിവാഹാഭ്യര്‍ത്ഥന നിരസിച്ച ടെലിവിഷന്‍ നടി​യെ വധിക്കാന്‍ ശ്രമിച്ച് നിര്‍മ്മാതാവ്



മുംബൈ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച ടെലിവിഷന്‍ നടി മാല്‍വി മല്‍ഹോത്രയെ യുവാവ് ആക്രമിച്ചു. യോഗേഷ കുമാര്‍ മഹിപാല്‍ സിംഗ് എന്നയാള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. മൂന്ന് തവണയാണ് ഇയാള്‍ മാല്‍വിയെ കുത്തിയത്. ഒന്ന് വയറ്റിലും രണ്ടെണ്ണം കൈയിലുമായിട്ടാണ് കുത്തിയത്. ഒരു ആഡംബര കാറില്‍ എത്തിയ ഇയാള്‍ നടിയെ ആക്രമിക്കുകയും പിന്നീട് രക്ഷ​പ്പെടുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും പരിചയക്കാരനാണ്. എന്നാല്‍ ഇയാള്‍ പിന്നീട് മാല്‍വിയോട് വിവാഹഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നടി നിരസിച്ചു. പിന്നീട് ഇയാളോട് സംസാരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു.


മാല്‍വിയില്‍ നിന്ന് ദുബായിലെത്തി ഒരു ദിവസം പിന്നിട്ടപ്പോഴാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മുംബൈയിലെ വെര്‍സോവയിലെ കോഫി ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഓഡി കാറിലെത്തിയ സിംഗ് മാല്‍വിയെ തടഞ്ഞുനിര്‍ത്തുകയും തന്നോട് സംസാരിക്കാത്തതെന്താണെന്ന് അന്വേഷിക്കുകയും ചെയ്തു. ''എനിക്ക് നിന്നോട് സംസാരിക്കണ്ട, എന്തിനാണ് എന്നെ പിന്തുടരുന്നത് ? '' എന്ന് മാല്‍വി ഇയാളോട് ചോദിച്ചു. തന്നെ പിന്തുടരരുതെന്ന് ഇയാള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഉടന്‍ സിംഗ് മാല്‍വിയെ കത്തികൊണ്ട് കുത്തുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K