25 October, 2020 07:43:58 AM


അജ്‍ഞാതവാഹനമിടിച്ച് ബൈക്ക് യാത്രികനായ സിപിഎം നേതാവ് മരിച്ചു



ഏറ്റുമാനൂര്‍: അജ്ഞാതവാഹനമിടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം നേതാവ് മരണമടഞ്ഞു. സിപിഎം ഏറ്റുമാനൂര്‍ ഏരിയാ കമ്മറ്റി അംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമായ തെള്ളകം പുല്ലംപ്ലായില്‍ പി.എസ്.അനിയന്‍ (62) ആണ് മരിച്ചത്. പേരൂര്‍ വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റും നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.  ഇന്നലെ രാത്രി 9 മണിയോടെ എം.സി.റോഡില്‍ നീലിമംഗലത്തിനും കുമാരനല്ലൂരിനുമിടയ്ക്കുള്ള പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം. 


ബൈക്കില്‍ കുമാരനല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന അനിയനെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തലയടിച്ചു റോഡിലേക്കു തെറിച്ചുവീണ അനിയനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.30 മണിയോടെ മരിച്ചു. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനുംശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: ഗീത (കൃഷ്ണന്‍നായര്‍ വാച്ച് ഹൌസ്, കോട്ടയം), മക്കള്‍: അതുല്‍, അജയ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന്  വീട്ടുവളപ്പില്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K