22 October, 2020 08:19:39 AM


ഏറ്റുമാനൂര്‍ മിനര്‍വ്വ ഗ്രൂപ്പ് സ്ഥാപകന്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു



ഏറ്റുമാനൂര്‍: മിനര്‍വ്വ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ ഏറ്റുമാനൂര്‍ മംഗല്യയില്‍ കെ.ജി.ഗോപിനാഥന്‍ നായര്‍ (82) അന്തരിച്ചു. ഏറ്റുമാനൂര്‍ പടിഞ്ഞാറെനട 5022-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം മുന്‍ പ്രസിഡന്റാണ്. ഭാര്യ: വൈക്കം തലയാഴം കണ്ണോലില്‍ കുടുംബാംഗം വിജയലക്ഷ്മി. മക്കള്‍: ജി.ഉദയകുമാര്‍ (മിനര്‍വ്വ ഏജന്‍സീസ് & മിനര്‍വ്വ ഷോപ്പി, ഏറ്റുമാനൂര്‍), ജി.സുധി (മിനര്‍വ്വ ഗിഫ്റ്റ് ആന്റ് അപ്ലയന്‍സസ് & മിനര്‍വ്വ കിഡ്‌സ് വേള്‍ഡ്, ഏറ്റുമാനൂര്‍), സ്മിത ജി നായര്‍ (ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇടക്കോലി), മരുമക്കള്‍: മീര എസ്, സന്ധ്യ ജി നായര്‍, ഡോ.സജീവ് കുമാര്‍ കെ.ആര്‍ (അസി. ഡയറക്ടര്‍, മൃഗസംരക്ഷണവകുപ്പ്, അയര്‍ക്കുന്നം). സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K