19 October, 2020 10:59:44 PM


രണ്ടു ജ്വല്ലറികള്‍ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്ത് കോട്ടയം ജില്ലാ കളക്ടർ

 
കോട്ടയം : കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് കോട്ടയം നഗരത്തിലെ രണ്ട് ജ്വല്ലറികള്‍ക്കെതിരെ നടപടി. ജില്ലാ കളക്ടര്‍ എം. അഞ്ജന ഇന്ന് രാത്രി നടത്തിയ പരിശോധനയിലാണ് സാമൂഹിക അകലം ഉറപ്പാക്കാത്തതിന് ജ്വല്ലറികള്‍ക്ക് പിഴയിട്ടത്. ഉടമകളും ജീവനക്കാരും മാസ്‌ക് ധരിക്കാതിരുന്നതിനും സാമൂഹിക അകലം പാലിക്കാതിരുന്നതിനും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കോവിഡ് പ്രതിരോധ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K