19 October, 2020 08:50:03 AM


കോവിഡ് പരിചരണത്തിലെ വീഴ്ച കൊണ്ട് പലരും മരിച്ചു - കളമശ്ശേരി മെഡി. കോളേജ് നഴ്‍സിംഗ് സൂപ്രണ്ട്



കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് പരിചരണത്തിൽ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തൽ. ചെറിയ വീഴ്ച കൊണ്ട് പലരുടെയും മരണം സംഭവിച്ചിട്ടുണ്ടെന്ന് നഴ്സിങ് സൂപ്രണ്ട്. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഓക്സിജൻ ട്യൂബ് മാറിക്കിടന്നതിനാൽ. ഉത്തരവാദികൾ രക്ഷപ്പെട്ടത് ഡോക്ടർമാർ സഹകരിച്ചതിനാലെന്നും നഴ്‍സിംഗ് സൂപ്രണ്ട്. നഴ്‍സിംഗ് സൂപ്രണ്ടിന്‍റെ ഓഡിയോ സന്ദേശത്തിലെതെന്നു പറയുന്ന വിശദാംശങ്ങള്‍ പുറത്തുവിട്ടത് മീഡിയാവണ്‍. 


പല രോഗികളുടേയും ഓക്സിജന്‍ മാസ്കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്‍വിഷന് പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെന്‍റിലേറ്ററിന്‍റെ ട്യൂബുകള്‍ ശരിക്കാണോ എന്ന് ഐ.സി.യുവിലുള്ളവര്‍ കൃത്യമായി പരിശോധിക്കണം. നമ്മുടെ ഭാഗത്ത് നിന്നുള്ള ചെറിയ വീഴ്ച കൊണ്ട് പല രോഗികളുടേയും ജീവന്‍ പോയിട്ടുണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. നമ്മള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ് അത്. പക്ഷേ, നമ്മളുടെ അടുത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണമെന്നും നഴ്‍സിംഗ് സൂപ്രണ്ട്, തന്‍റെ സഹപ്രവര്‍ത്തകരോടായുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K