17 October, 2020 06:05:53 PM


കോട്ടയം ജില്ലയില്‍ 411 പുതിയ രോഗികള്‍; 408 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം



കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 3599  കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 411 എണ്ണം പോസിറ്റീവ്.   408  പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേര്‍ കോവിഡ്  ബാധിതരായി.
 
രോഗം ബാധിച്ചവരില്‍ 206 പേര്‍ പുരുഷന്‍മാരും 154 പേര്‍ സ്ത്രീകളും 51 പേര്‍ കുട്ടികളുമാണ്. അറുപതു വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 
217 പേര്‍ രോഗമുക്തി നേടി. നിലവില്‍ 6362 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ 17823 പേര്‍ കോവിഡ് ബാധിതരായി. 11441 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 17719 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-56
ഏറ്റുമാനൂര്‍-34
ഈരാറ്റുപേട്ട -24
കറുകച്ചാല്‍ -20
കാണക്കാരി -18
അയര്‍ക്കുന്നം -16
മാടപ്പള്ളി, മരങ്ങാട്ടുപിള്ളി, ചങ്ങനാശേരി-15
വാഴൂര്‍-11
ആര്‍പ്പൂക്കര -10
വെച്ചൂര്‍ -9
പാമ്പാടി, ചെമ്പ് -8
പനച്ചിക്കാട്, എരുമേലി, ഞീഴൂര്‍ -7
വിജയപുരം, പൂഞ്ഞാര്‍, നീണ്ടൂര്‍, മാഞ്ഞൂര്‍, കുമരകം-6
കുറിച്ചി, കൂരോപ്പട അതിരമ്പുഴ,  തലയാഴം, തിരുവാര്‍പ്പ്, 
മറവന്തുരുത്ത് -5
അയ്മനം,  വൈക്കം, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, വാഴപ്പള്ളി, 
ചിറക്കടവ്, എലിക്കുളം, ടിവി പുരം-4
തൃക്കൊടിത്താനം, പാലാ, പുതുപ്പള്ളി, കടപ്ലാമറ്റം-3
പാറത്തോട്, നെടുംകുന്നം,  ഉദയനാപുരം, മീനടം, കരൂര്‍, കങ്ങഴ, 
വെള്ളൂര്‍-2
തലപ്പലം, ഉഴവൂര്‍, മീനച്ചില്‍ വെളിയന്നൂര്‍,തലനാട് രാമപുരം, കല്ലറ,
മുളക്കുളം, കിടങ്ങൂര്‍,  തീക്കോയി, തിടനാട്, കൂട്ടിക്കല്‍, 
കടുത്തുരുത്തി-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K