15 October, 2020 06:38:07 PM


കോട്ടയത്ത് 495 പുതിയ കോവിഡ് രോഗികള്‍; 491 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം



കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 4404  കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 495 എണ്ണം പോസിറ്റീവ്.   491  പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ നാലു പേരും 10 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 


സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും കോവിഡ്  ബാധിതരായി. 43 രോഗികളുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. 185  പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5986 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ 16980 പേര്‍ കോവിഡ് ബാധിതരായി. 10974 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17269 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.



Share this News Now:
  • Google+
Like(s): 3.7K